
കോഴിക്കോട്: വൃക്ക രോഗിയായ മകന്റെ ജീവന് നിലനിര്‍ത്താന്‍ വേണ്ടി കരഞ്ഞ് അപേക്ഷിച്ച് നടി സേതുലക്ഷ്മി. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് സേതുലക്ഷ്മി സഹായമഭ്യര്‍ത്ഥിച്ചത്. രണ്ട് വൃക്കകളും തകരാറിലായ മകന് അടിയന്തരമായി കിഡ്നി മാറ്റിവെക്കണമെന്നും തന്നെക്കൊണ്ട് സാധിക്കാത്തതിനാലാണ് അപേക്ഷിക്കുന്നതെന്നും സേതുലക്ഷ്മി പറഞ്ഞു. ബ്ലഡ് ഗ്രൂപ്പ് ഒ പോസിറ്റീവാണ്. ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഒരു സ്ത്രീയായ തനിക്ക് പരിമിതികളുണ്ടെന്നും ഇവര്‍ പറയുന്നു. സഹായത്തിന് വേണ്ട നമ്പറും നല്‍കിയിട്ടുണ്ട്. കിഡ്നി രണ്ടും പോയി കിടക്കുന്നു. പത്തുവര്‍ഷം കഴിഞ്ഞു. ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത് എത്രയും പെട്ടെന്ന് കിഡ്നി മാറ്റി വെക്കണമെന്നാണ്. ‘ അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകന് പറയുമ്പോള്‍ അമ്മയായ തനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുകയെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/spmediaofficial/videos/499130847250581/?t=0
Post Your Comments