Devotional

ശിവനെ ആരാധിയ്ക്കാനുള്ള രീതികൾ

ദേവന്‍മാരുടെ ദേവനായ ശിവനെ ആരാധിയ്ക്കാന്‍ ചില പ്രത്യേക രീതികളുണ്ട്. തിങ്കളാഴ്ച ദിവസമാണ് ശിവന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ദിവസം. എല്ലാ തിങ്കളാഴ്ചയും കുളിച്ച് ശുദ്ധിയായി മനസ്സും ശരീരവും വൃത്തിയാക്കി ശിവക്ഷേത്ര ദര്‍ശനം നടത്തണം. ശിവപ്രീതി വര്‍ദ്ധിക്കാന്‍ മഹാമൃത്യുഞ്ജയ മന്ത്രം കഴിയാവുന്നിടത്തോളം ഉരുവിടണം.

മഹാദേവന് ഏറ്റവും ഇഷ്ടമുള്ളതാണ് വിഭൂതി അഥവാ ഭസ്മം. അതിനാൽ ഭസ്മം ചാര്‍ത്തി ക്ഷേത്രദര്‍ശനം നടത്തുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ ക്ഷേത്രദർശന സമയത്ത് ഓം നമ:ശിവായ എന്ന് ഉരുവിടുന്നതും ശിവപ്രീതി വർദ്ധിപ്പിക്കും. കൂവള ഇലയാണ് ഭഗവാന്റെ ഏറ്റവും ഇഷ്ടപ്പെട്ട പുഷ്പം. അതുകൊണ്ട് തന്നെ കൂവള മാല ചാര്‍ത്തുന്നത് ഇഷ്ടാഭിവൃദ്ധി ഉണ്ടാവാന്‍ കാരണമാകും. ശിവക്ഷേത്രത്തില്‍ നിന്നും ലഭിയ്ക്കുന്ന പ്രസാദം അവിടെ തന്നെ വിതരണം ചെയ്യുന്നതാണ് ഉത്തമം. ഇത് ഭഗവാന്റെ അനുഗ്രഹം കൂടുതല്‍ ലഭിക്കുന്നതിന് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button