Latest NewsKerala

പ്രളയ ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്റെ സമഗ്ര പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച്‌ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനര്‍മിര്‍മ്മാണത്തിന് ചുവപ്പുനാട ഒഴിവാക്കി സുതാര്യത ഉറപ്പാക്കും. വീടുകളുടെ പുനര്‍നിര്‍മ്മാണം,​ ജീവനോപാധികളുടെ വീണ്ടെടുപ്പ്,​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പുനര്‍നിര്‍മ്മാണം തുടങ്ങിയവയ്‌ക്കാണ് പ്രാധാന്യം നല്‍കി വരുന്നത്. പാരിസ്ഥിത ദുര്‍ബല മേഖലകള്‍,​ കടലാക്രമണ മേഖല തുടങ്ങിയ സ്ഥലങ്ങളുടെ സവിശേഷത കണക്കിലെടുത്ത് മാത്രമേ പുനര്‍നിര്‍മ്മാണം നടത്തൂവെന്നും . 14 ജില്ലകളുടെയും സമഗ്ര വികസനവും പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button