കൊച്ചി: ഊബര്‍ ഈറ്റ്സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്ന് വരുന്ന ശനിയാഴ്ച മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) തുടക്കത്തില്‍ എറണാകുളം ജില്ലയില്‍ മാത്രമാണ് വിലക്ക്. കോഴിക്കോട് ഇതിനോടകം ഇത്തരം ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. തങ്ങളുടെ മെനുവില്‍ ലഭിക്കുന്ന വിലയ്ക്ക് വിഭവങ്ങള്‍ എടുക്കാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഈ ആപ്പുകളുമായി സഹകരിക്കുകയുള്ളൂ. ഇത്തരം ആപ്പുകള്‍ റസ്റ്റോറന്റുകളില്‍നിന്ന് ഓര്‍ഡറിന്റെ 20-30 ശതമാനം കമ്മിഷന്‍ ഈടാക്കുന്നുണ്ട്. ഇത് താങ്ങാനാവില്ലെന്ന നിലപാടാണ് ഹോട്ടല്‍ ഉടമകള്‍ക്ക്.
കൊച്ചി നഗരത്തില്‍ പ്രതിദിനം 25,000 പേര്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഭക്ഷണം വീടുകളിലേക്ക് എത്തിക്കുന്നുവെന്നാണ് കണക്ക്. 40 മുതല്‍ 50 ലക്ഷം രൂപ വരെയുള്ള കച്ചവടമാണ് ഓണ്‍ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിച്ച 200 ഹോട്ടലുകളില്‍ നടക്കുന്നത്. എന്നാല്‍ ഹോട്ടല്‍ മെനുവിനേക്കാളും വന്‍വിലക്കുറവിലാണ് ഓണ്‍ലൈന്‍ ആപ്പുകളില്‍ ഭക്ഷണവില. ഹോട്ടലുകളില്‍ നിന്ന് 30 ശതമാനം വരെയാണ് ഓണ്‍ലൈന്‍ ആപ്പുകള്‍ കമ്മീഷന്‍ ഈടാക്കുന്നത്. ഇത് സഹിച്ച് ഹോട്ടല്‍ വ്യവസായം മുന്നോട്ട് പോകില്ലെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റന്‍ന്‍ഡ് അസ്സോസിയേഷന്‍ പറയുന്നു. ആപ്പുകളുടെ വരവോടെ ഹോട്ടലുകളില്‍ വന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments