Health & Fitness

കരിക്കിന്‍വെള്ളം നല്ലതൊക്കെ തന്നെ; എന്നാല്‍ അതിന് ഇങ്ങനെയുമുണ്ട് ദോഷങ്ങള്‍

ദാഹവും ക്ഷീണവും അകറ്റാന്‍ ഇളനീരിനെ വെല്ലാന്‍ മറ്റൊരു ദാഹശമിനി ഇല്ലെന്നു തന്നെ പറയാം. പ്രകൃതിയില്‍നിന്നും ലഭിക്കുന്ന ഒരു കലര്‍പ്പുമില്ലാത്ത വെള്ളമാണ് കരിക്കിന്‍വെള്ളം. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാല്‍ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. കരിക്കും കരിക്കിന്‍വെള്ളവുമെല്ലാം നമ്മള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശരീരത്തിന് കുളിര്‍മ്മ പകരുന്നതിനൊപ്പം ഏറെ ഗുണങ്ങളാലും സമ്പുഷ്ടമാണ് കരിക്കിന്‍വെള്ളം.

ധാതുക്കളും ആന്റിഓസിഡന്റുകളും ധാരാളം അടങ്ങിരിക്കുന്ന ഈ പ്രകൃതിദത്ത പാനീയം ക്ഷീണം അകറ്റുന്നതിനൊപ്പം പല രോഗങ്ങളെ തടയുന്നതിനും സഹായകമാണ്.സൗന്ദര്യ സംരക്ഷണത്തിന് സമയവും പണവും മാറ്റിവെക്കുന്നവര്‍ കരിക്കിന്‍ വെള്ളത്തിന്റെ ഈ ഗുണവും കൂടി അറിയണം.ചര്‍മ്മത്തിന് തിളക്കം നല്‍കാനും ശരീരഭാരം കുറയ്ക്കുന്നതിനും ഒരു ഉത്തമ പ്രതിവിധിയാണ്.7 ദിവസം കൊണ്ട് വൃക്കയിലെ കല്ല് നീക്കം ചെയ്യാനും കരിക്കിന്‍ വെള്ളത്തിനു സാധിക്കും.

കൂടാതെ ആന്തരിക അവയവങ്ങളുടെ ശുദ്ധീകരണം മൂത്രാശയ രോഗങ്ങളുടെ ശമനം തുടങ്ങിയവയും ഇതിലൂടെ സാധ്യമാകുന്നു.ഗര്‍ഭിണികള്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.ദിവസേന കരിക്കിന്‍ വെള്ളം ശീലമാക്കുന്നത് ഉന്മേഷത്തിനും അതിലുപരി മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ഉത്തമമാണ്.ശരീരത്തിനകത്തും പുറത്തും ഒരുപോലെ ഉപകാരപ്രദമാണ് കരിക്കിന്‍വെള്ളം.

എന്നാല്‍ കരിക്കിന്‍ വെള്ളത്തിന് ചില പാര്‍ശ്വഫലങ്ങളുമുണ്ട്. കരിക്ക് അടിസ്ഥാനപരമായി ഒരു കുരുവാണ്. ഇത്തരം വസ്തുക്കളോടും മറ്റും അലര്‍ജിയുള്ളവര്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ അലര്‍ജി അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ചുരുക്കത്തില്‍ അലര്‍ജിയുള്ളവര്‍ കരിക്കിന്‍ വെള്ളം കുടിക്കാതിരിക്കുക. കരിക്കിന്‍ വെള്ളം വിരേചനൗഷധമായി (വയറിളക്കാനുള്ള മരുന്ന്) പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത് സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. മലബന്ധം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ഇത് അനുയോജ്യമായിരിക്കും, എന്നാല്‍ മറ്റുള്ളവര്‍ കരുതലോടെ കരിക്കിന്‍ വെള്ളം കുടിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button