തിരുവനന്തപുരം: കേരളത്തെ അടിമുടി ഉലച്ച പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 25 കോടി രൂപ നല്‍കണമെന്ന് വ്യോമസേന. രക്ഷ പ്രവര്‍ത്തനത്തിന്റെ ചിലവിലേക്കാണ് ഈ തുക. പ്രത്യേക പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.
മുന്‍പ് കേന്ദ്രം കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ഈ തുക കേന്ദ്രത്തിന്റെ ധനസഹായത്തില്‍ നിന്നും പിടിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇതിനു പുറമെയാണ് ഇപ്പോള്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ട വിമാനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥ കേരളത്തിനുണ്ടായിരിക്കുന്നത്.
പ്രളയകാലത്ത് അനുവദിച്ച ഭക്ഷ്യധാന്യത്തിന്റെ വിലയും ഒപ്പം വ്യോമസേനയ്ക്ക് നല്‍കാനുള്ള തുകയും ചേര്‍ത്ത് 290 കോടി രൂപയാണ് കേരളം നല്‍കേണ്ടത്. നവകേരള നിര്‍മ്മാണത്തിനായി ആവശ്യമുള്ള തുകയില്ലാതെ കഷ്ടപ്പെടുന്ന കേരളം സര്‍ക്കാരിന് ഈ തുക ഒരു തിരിച്ചടിയാകും. അതേസമയം വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിച്ചാല്‍ അതിനു പണം ഈടാക്കുന്നത് സാധാരണമാണ് എന്നാണ് സേനാവൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം.
Post Your Comments