ശബരിമല: നിലയ്ക്കലില്‍ ഇറങ്ങിയ കാട്ടാന പരിഭ്രാന്തി സൃഷ്ടിച്ചു. ഇലവുങ്കല്‍ പോലീസ് പരിശോധാ കേന്ദ്രത്തിനു സമീപമാണ് കാട്ടാന ഇറങ്ങിയത്. അതേസമയം അപ്രതീക്ഷിതമായി എത്തിയ ഒറ്റയാനെ കണ്ട് പോലീസുകാര്‍ ചിതറിയോടി. കഴിഞ്ഞ രാത്രിയാലായിരുന്നു സംഭവം നടന്നത്. നിലയ്ക്കലിലേയ്ക്ക് അയ്യപ്പന്മാരുടെ വാഹനങ്ങള്‍ കടത്തി വിടുന്നതിനു വേണ്ടിയുള്ള പരിശോധന നടത്തുന്ന സ്ഥലത്താണ് കാട്ടാനയിറങ്ങിയത്.
മോട്ടോര്‍വാഹനവകുപ്പിന്റെ സേഫ് സോണ്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഷെഡിന് എതിര്‍വശത്തുനിന്നാണ് ഒറ്റയാന്‍ റോഡിലേക്ക് ഇറങ്ങി വന്നത്. ചിന്നം വിളിച്ച് ഓടിയെത്തിയ ആനയെ കണ്ട് വാഹനങ്ങള്‍ തടയാന്‍ നിന്ന പോലീസുകാരും സേഫ് സോണ്‍ ഓഫിസില്‍ ഇരുന്നവരും അവിടെ നിന്ന് ഓടി മാറി. റോഡിലേക്കു ഇറങ്ങിയ ആന നിലയ്ക്കല്‍ ഭാഗത്തേക്ക് പോയി. ആന പോയ ശേഷം ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലായിരുന്നു ഉദ്യോഗസ്ഥര്‍.
Post Your Comments