മംഗളൂരു: കാമുകനെ കെട്ടിയിട്ട് കാമുകിയെ കൂട്ടമാനഭംഗം ചെയ്തു. 14കാരന് ഉള്‍പ്പടെ ആറുപേർ അറസ്റ്റിൽ. ഈ മാസം 18ന് പനമ്പൂർ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയും സഹപ്രവര്‍ത്തകനായ യുവാവും ബീച്ചില്‍ എത്തിയപ്പോഴാണു ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.
പീഡനം നടന്നിട്ടും പരാതി നൽകാതെ ഇരുവരും ബീച്ചില്‍നിന്ന് മടങ്ങിയെങ്കിലും വാർത്ത പടർന്നതോടെ പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൊഴി എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments