Latest NewsIndia

മന്ത്രിയുടെ കാറില്‍ നിന്നും 10 ലക്ഷം രൂപ കണ്ടെടുത്ത സംഭവം; വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് കോണ്‍ഗ്രസ്

വിവരം ലഭിച്ചതിനെ തുടന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു.

നിലവില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മന്ത്രിയുമായ ദേവ്രാജ് സിങിന്റെ കാറില്‍ നിന്ന് കണ്ടെടുത്തത് 10 ലക്ഷം രൂപ. എന്നാല്‍ ഈ തുക വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാനായിട്ടാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ബി.ജെ.പി സ്ഥാനാര്‍ഥിയായ രാജേഷ് സോന്‍കര്‍ എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്നത് ദേവ്രാജ് സിങ് ആണ്. സാന്‍വര്‍ മണ്ഡലത്തിലാണ് രാജേഷ് സോന്‍കര്‍ മത്സരിക്കുന്നത്.

വിവരം ലഭിച്ചതിനെ തുടന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. അതിനിടെയാണ് പണം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് പണം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചു. പണം കണ്ടെത്തിയിട്ടും തുടര്‍ അന്വേഷണങ്ങള്‍ക്ക് മുതിരാതെ മന്ത്രിയെ പൊലീസ് പോകാന്‍ അനുവദിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. പൊലീസും മന്ത്രിയുമായി ഒത്തുകളിച്ചു എന്നായിരുന്നു ഇവരുടെ ആരോപണം. അതിനാലാണ് നടപടിയെടുക്കാതെ പോലീസ് മന്ത്രിയെ വിട്ടതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

shortlink

Post Your Comments


Back to top button