ന്യൂഡൽഹി: ആള്‍ദൈവം ബാല സായി ബാബ അന്തരിച്ചു. മാജിക് ബാബയെന്ന് അറിയപ്പെടുന്ന ഇദ്ദേഹം ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്. എല്ലാ വര്‍ഷവും ശിവരാത്രിയില്‍ ഇദ്ദേഹം വായില്‍ നിന്ന് ശിവലിംഗം തുപ്പുമെന്നും അന്തരീക്ഷത്തില്‍ നിന്ന് കൈവീശി, ആഭരണങ്ങള്‍ എടുക്കുമെന്നുമാണ് ഭക്തരുടെ അവകാശവാദം.
കുര്‍ണൂലിന് പുറത്തുള്ള ബാലസായി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചായിരിക്കും മരണാനന്തര ചടങ്ങുകള്‍ നടക്കുകയെന്നാണ് സൂചന. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ജനിച്ച ബാല സായി ബാബ, പിന്നീട് തെലങ്കാനയിലും ആന്ധ്രയിലും അറിയപ്പെടുന്ന ആള്‍ദൈവമായി മാറുകയായിരുന്നു. കുര്‍ണൂലിലും ഹൈദരാബാദിലും ഇദ്ദേഹത്തിന് രണ്ട് ആശ്രമങ്ങൾ ഉണ്ട്.
Post Your Comments