Latest NewsKerala

കഴിഞ്ഞവർഷം പകുതി വഴിയിൽ പഠനം ഉപേക്ഷിച്ചത് ആയിരങ്ങൾ; കാരണമിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളിൽ കഴിഞ്ഞ വർഷം 5960 പേർ പഠനം ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചതായി റിപ്പോർട്ട്. ലോവർ പ്രൈമറി വിഭാഗത്തിൽ 1962,അപ്പർ പ്രൈമറിയിൽ 1119, ഹൈസ്‌കൂളിൽ 2879 കുട്ടികൾ വീതമാണ് പഠനം ഉപേക്ഷിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. പഠനറിപ്പോർട്ട് ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കും.

വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പഠനം ഉപേക്ഷിച്ചത്. ആദിവാസി, തോട്ടം മേഖലയിലെ കുട്ടികളാണ് ഏറെയും. കുടകിൽ കൃഷിക്കായി കൊണ്ടുപോകുന്ന കുട്ടികൾ പിന്നെ സ്‌കൂളിലേക്ക് തിരികെവരാറില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രക്ഷിതാക്കളുടെ മദ്യപാനം പോലുള്ള പ്രശ്‌നങ്ങളും കുട്ടികളുടെ പഠനം മുടങ്ങുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിലുള്ള കുട്ടികളെ തിരികെ സ്‌കൂളിലെത്തിക്കാനാണ് അധികൃതരുടെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button