തിരുവനന്തപുരം: അതി വിദഗ്ധമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ എമിറേറ്റ് വിമാനത്തിലെ യാത്രക്കാരനാണ് എക്‌സറേ പരിശോധനയില്‍ പോലും പിടിക്കപ്പെടാത്ത വിധം കടലാസുരൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
പരിശോധന ശേഷം സംശയം തോന്നിയ ഇയാളുടെ ബാഗ് വീണ്ടും പരിശോധിച്ചപ്പോളാണ് 600 ഗ്രാം സ്വര്‍ണക്കടലാസ് കണ്ടെടുത്തത്. പെട്ടന്നു കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധം ബാഗിന്റെ ഉള്ളിലുള്ള അറയിലായിരുന്നു സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. കസ്റ്റംസിന്റെ എയര്‍ഇന്റലിജന്‍സ് യൂണിറ്റാണ് സ്വര്‍ണ്ണം പിടികൂടിയത്.കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്ണേന്ദു രാജ മിന്റു, എയര്‍ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ ജയരാജ്, സൂപ്രണ്ട് ജോസഫ്, ഇന്‍സ്പെക്ടര്‍ സോനു തുടങ്ങിയവരാണ് ഇയാളെ പിടികൂടി പരിശോധിച്ചത്.
സ്വര്‍ണത്തിന്റെ വില 20 ലക്ഷത്തിന് താഴെയായതിനാല്‍ കസ്റ്റംസ് കേസെടുക്കാതെ ഇയാളെ വിട്ടയച്ചു. കണ്ടുകെട്ടിയ സ്വര്‍ണം കസ്റ്റംസിന്റെ വെയര്‍ഹൗസിലേക്ക് മാറ്റി.
Post Your Comments