Latest NewsBusiness

നേട്ടം കൈവരിച്ച് ഓഹരി വിപണി

1073 കമ്പനികളുടെ ഓഹരികളിൽ 1511 ഓഹരികളാണ് നഷ്ടത്തിലായത്

മുംബൈ: ഓഹരി വിപണി നേട്ടത്തിൽ. ഈ ആഴ്ചയിലെ ആദ്യ ദിനത്തിൽ സെന്‍സെക്‌സ് 373.06 പോയിന്റ് നേട്ടത്തില്‍ 35354.08 ലും നിഫ്റ്റി 101.85 പോയിന്റ് ഉയര്‍ന്ന് 10628.60ലും വ്യാപാരം അവസാനിച്ചു . രൂപയുടെ മൂല്യം ഉയര്‍ന്നതും അസംസ്‌കൃത എണ്ണവില താഴ്ന്നതും ആഗോള വിപണികളിലെ നേട്ടവും വിപണിക്ക് കരുത്തു പകർന്നു. ബിഎസ്ഇയിലെ 1073 കമ്പനികളുടെ ഓഹരികളിൽ 1511 ഓഹരികളാണ് നഷ്ടത്തിലായത്. ധനകാര്യം, വാഹനം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മുന്നിട്ട് നിന്നത്. ലോഹം, ഫാര്‍മ ഓഹരികളില്‍ സമ്മർദ്ദം നേരിട്ടു.

ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുകി, ടിസിഎസ്, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും യെസ് ബാങ്ക്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യബുള്‍സ് ഹൗസിങ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button