Latest NewsBusiness

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്സ് പോയിന്റ് ഉയര്‍ന്നതോടെ ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 37 പോയിന്റ് ഉയര്‍ന്ന് 35018ലും നിഫ്റ്റി 10 പോയിന്റ് നേട്ടത്തില്‍ 10536ലുമാണ് വ്യാപാരം നടക്കുന്നത്. ബിപിസിഎല്‍, എച്ച്പിസിഎല്‍, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എസ്ബിഐ റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, വേദാന്ത, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്സ്, വിപ്രോ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇയിലെ 842 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 797 ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button