ജയ്പൂർ : രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെറ്റായ പദപ്രയോഗങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്നേഹത്തോടെയും സംയമനത്തോടെയുമായിരിക്കണം തെരഞ്ഞെടുപ്പ് പോരാട്ടം നടത്തേണ്ടതെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ വ്യക്തമാക്കി.
എതിരെ നിൽക്കുന്നവരെ അധിക്ഷേപിക്കുന്നതും മോശം പദങ്ങള്‍ പ്രയോഗിക്കുന്നതും ബിജെപിയുടെ രീതിയാണെന്നും രാഹുൽ തുറന്നടിച്ചു. പ്രധാനമന്ത്രിക്കെതിരേ നേരത്തെ കോണ്‍ഗ്രസ് നേതാവ് വിലാസ് മുട്ടേവര്, രാജ് ബബ്ബര്‍, സി.പി. ജോഷി എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിമർശനത്തിന് വഴിയൊരുക്കിയിരുന്നു.
Post Your Comments