ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അച്ഛനാരാണെന്ന് അറിയില്ലെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസം മുൻപ് ഒരു കോണ്‍ഗ്രസ് നേതാവ് എന്റെ അമ്മയെ അവഹേളിച്ചു. എന്റെ അമ്മ ഇതുവരെ മദ്ധ്യപ്രദേശ് കണ്ടിട്ടുപോലുമില്ല. രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയാത്ത ഒരു സാധുസ്ത്രീയാണ് അവര്‍. ഇതൊന്നും പോരാതെ 30 വര്‍ഷം മുൻപ് മരിച്ചുപോയ എന്റെ പിതാവിനെയും അവർ അവഹേളിക്കുകയാണ്. എന്തിനാണ് കോണ്‍ഗ്രസുകാര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആശയങ്ങളുടെ പേരിലായിരിക്കണം വിമര്‍ശനം. ഒരാളുടെയും കുടുംബത്തെ അവഹേളിക്കരുതെന്നാണ് ബി.ജെ.പിയുടെ പോളിസി. പക്ഷേ ഈ മര്യാദ പാലിക്കാത്ത കോണ്‍ഗ്രസുകാര്‍ തന്റെ അച്ഛനെയും അമ്മയെയും വരെ അവഹേളിക്കുകയാണെന്നും മോദി പറഞ്ഞു.
Post Your Comments