ഫറോക്ക്• കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി സ്കൂളില്‍ നിന്നും നന്നങ്ങാടി കണ്ടെത്തി. ഫറോക്കിനടുത്ത് അമ്പലങ്ങാടിയിലെ ഗവ. എല്‍പി സ്കൂളിന്റെ പിന്നില്‍ 10 വര്‍ഷം മുമ്പ് നിര്‍മ്മിച്ച കുളത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. സ്കൂളില്‍ മഴവെള്ളം സംഭരിക്കാന്‍ കുഴിച്ച കുളത്തിലെ കാടുവെട്ടി വൃത്തിയാക്കുന്നതിനിടയിലാണ് നന്നങ്ങാടി കണ്ടെത്തിയത്.
ജില്ലാ പഞ്ചായത്ത് സഹായത്തോടു കൂടി നിര്‍മ്മിച്ച ഈ കൊച്ചുകുളം ശരിയായ പരിപാലനമില്ലാദി കടുമൂടി കിടക്കുകയായിരുന്നു. കാടു വെട്ടി കുളം വൃത്തിയാക്കുമ്പോഴാണ് ഒരു വശത്ത് മണ്ണിടിഞ്ഞത് കണ്ടത്. ഹെഡ്മാസ്റ്റര് അബ്ദുല്‍ ജലീലും സഹാദ്ധ്യാപകന്‍ അരുണും കൂടി കോണി വച്ച് കുളത്തില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് ചിത്രപ്പണികളോടുകൂടിയ മൂടിയുള്ള നന്നങ്ങാടി കണ്ടത്. ഭൂമിയുടെ നിരപ്പില്‍ നിന്നും 10 അടിയോളം താഴെ കളത്തിന്റെ അരികിലാണിത്. മണ്ണു മാറ്റിയതിനാല്‍ മുകളില്‍ നിന്ന് കാണാവുന്ന നിലയിലാണിപ്പോള്‍.
വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ കൂട്ടമായി സ്കൂളിലെത്താന്‍ തുടങ്ങി. ഹെഡ്മാസ്റ്റര് പൊലീസിലും പുരാവസ്തു വകുപ്പിലും വിവരമറിയിച്ചു. മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനും അസ്ഥികള്‍ സൂക്ഷിക്കുന്നതിനും ഉപയോഗിച്ചിരുന്ന വലിയ മണ്‍ഭരണികളാണ് നന്നങ്ങാടികള്‍. ഫറോക്കില്‍ കണ്ടെത്തിയ നന്നങ്ങാടിയുടെ ഉള്ളില്‍ എന്താണെന്ന് വ്യക്തമല്ല.
Post Your Comments