ഷിംല: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ഷിംല – സോളന്‍ അതിര്‍ത്തിയിലെ കിയാരി നല്ലയിലാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്ന മുഴുവന്‍ പേരേയും രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. അതേസമയം അപകട കാരണം വ്യക്തമല്ല.
Post Your Comments