തിരുവനന്തപുരം: തലസ്ഥാനത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഫുട്‌ബോള്‍ ടര്‍ഫ് കഴക്കൂട്ടത്തിന് സ്വന്തം. തിരുവനന്തപുരത്തെ ഫുട്‌ബോള്‍ കൂട്ടായ്മയായ ഫ്രൈഡേ ഫുട്‌ബോള്‍ ക്ലബാണ് തിരുവന്തപുരത്തിന് സ്വന്തമായി ഒരു ആര്‍ട്ടിഫിഷ്യല്‍ ഫുട്‌ബോള്‍ ടര്‍ഫ് ഒരുക്കിയിരിക്കുന്നത്. 5സ് കളിക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ ടര്‍ഫില്‍ ഒരുക്കിയിരിക്കുന്നത്.
ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാലഗോപാല്‍ സദാശിവന്റേയും ജിനു ബാബുവിന്റേയും നേതൃത്യത്തിലാണ് ടര്‍ഫിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. എണ്‍പതു സെന്റില്‍ ഒരുക്കിയിരിക്കുന്ന ഗ്രൗണ്ടിന് ഫ്രൈഡേ ഫുട്‌ബോള്‍ അറീന എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഐടി മേഖലയിലേയും ജില്ലയിലുള്ള മറ്റ് ഫുട്‌ബോള്‍ പ്രേമികള്‍ക്കും ടര്‍ഫ് മിതമായ നിരക്കില്‍ കളിക്കാനായി തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഫുട്‌സാല്‍ 2018 എന്ന ഫൈവ്‌സ് ടൂര്‍ണമെന്റോടെയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. നാല്‍പത് ലക്ഷം രൂപ ഇതുവരെ ഗ്രൗണ്ടിനായി ചെലവഴിച്ചു. കൂടാതെ പിച്ച് ഒരുക്കാനായി വിദേശത്ത് നിന്ന് കൊണ്ടു വന്ന കൃത്രിമ പുല്ലും ഉപയോഗിച്ചിരിക്കുന്നു. അതേസമയം ഇതിന് തൊട്ടടുത്ത് നിര്‍മ്മിക്കുന്ന ഗ്രൗണ്ട് അടുത്തുതന്നെ സജ്ജമാകുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments