Food & Cookery

ബ്രേക്ക്ഫാസ്റ്റിനൊരുക്കാം മലബാര്‍ സ്‌പെഷ്യല്‍ നെയ്പ്പത്തിരി

മലബാര്‍ പത്തിരികളുടെ പരമ്പരയിലെ വളരെ പ്രശസ്തമായ അതിലേറെ രുചികരവുമായ പത്തിരിയാണ് നെയ്പത്തിരി. പലര്‍ക്കും ഇത് വീട്ടില്‍ തയാറാക്കാന്‍ അറിയില്ല എന്നതാണ് സത്യാവസ്ഥ. നല്ല സോഫ്റ്റ് നെയ്പത്തിരി എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

പൊന്നി അരി/പുഴുങ്ങലരി- 2 കപ്പ്
ചെറിയ ഉള്ളി- നാലെണ്ണം
പെരുംജീരകം- ഒരുസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
തേങ്ങ ചിരവിയത്-1 കപ്പ്
അരിപൊടി(ഓപ്ഷണല്‍)
വെള്ളം
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി ചൂടുവെള്ളത്തില്‍ 5-6 മണിക്കൂര്‍ കുതിര്‍ത്തിവെച് ഉപ്പ് ചേര്‍ത്ത് മിക്‌സിയില്‍ തരുതരുപ്പായി അരച്ചെടുക്കുക. ചെറുതായി അരിഞ്ഞ ഉള്ളിയും ജീരകവും തേങ്ങയും ചേര്‍ത്ത് ഒന്നു കൂടി അടിക്കുക.മാവ് ലൂസ് ആണെന്ന് തോന്നിയാല്‍ അല്‍പം അരിപൊടി ചേര്‍ത് പതിരിമാവിന്റെ മയത്തില്‍ കുഴച്ചെടുക്കുക.

ഇനി മാവ് ഉരുട്ടിയെടുത്ത് എണ്ണ തൊട്ട് കൈവെള്ളയില്‍ വെച് വട്ടത്തില്‍ പരത്തിയെടുക്കുക. (വാഴയില്‍ പരത്തിയെടുക്കുന്നതാണ് ഉചിതം.)
ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ പത്തിരി ഓരോന്നായി ഇട്ട് പൂരിപോലെ പൊങ്ങിവരുമ്പോള്‍ മറിച്ചിട്ട് ഇരുവശവും ബ്രൗണ്‍ നിറമാവുമ്പോള്‍ എണ്ണയില്‍ നിന്ന് കോരിയെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button