താനെ: 23കാരിയെ പൊലീസുകാരന് ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശാന്തിനഗര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയ രോഹന് ഗോണ്ജരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തിനെതിരെ നല്കിയ ലൈംഗികാതിക്രമ പരാതി പിൻവലിച്ചതിനെ തുടര്‍ന്ന് പൊലീസ് 23-കാരിയായ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആഗസ്റ്റ് 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചില തെറ്റിദ്ധാരണയുടെ പേരിലാണ് താൻ അടുത്ത സുഹൃത്തിനെതിരെ പരാതി നൽകിയതെന്നും പരാതി പിൻവലിക്കുകയാണെന്നും പറഞ്ഞ് രോഹനെ സമീപിക്കുകയായിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കണമെങ്കില്‍ അന്നേ ദിവസം രാജ്നോലി ബൈപ്പാസില്‍ വരാൻ യുവതിയോട് ഇയാൾ ആവശ്യപ്പെട്ടു.
തുടർന്ന് ബൈപ്പാസില്‍ വെച്ച് കണ്ട യുവതിയെ നിബന്ധിച്ച് രോഹൻ തന്റെ ഗസ്റ്റ് ഹൈസിൽ കൊണ്ടു പോകുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments