കൊച്ചി: തന്നെ എംഎല്ഡഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്യതു കൊണ്ടുള്ള ഉത്തരവ് നീട്ടണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഷാജിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും തുടര്‍ ഉത്തരവിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഷാജിയുടെ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം കൊണ്ട് ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി, എതിര് സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. 6 വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഷാജിക്ക് അയോഗ്യതയും നേരിടേണ്ടി വരും.
Post Your Comments