അതിരാവിലെ ഉണര്‍ന്ന് നിത്യകര്‍മങ്ങള്‍ക്ക് ശേഷം സൂര്യനെ നോക്കി ഗായത്രി മന്ത്രം ചൊല്ലുന്നത് ഹൈന്ദവ അനുഷ്ഠാനങ്ങളില്‍ പ്രധാനമാണ്. ഓം ഭൂര് ഭുവസ്വഹ തത്സവിതോര്‍വരേണ്യം ഭര്‍ഗോദേവ്യ ധീമഹീ ധിയോയോന പ്രചോദയാത് എന്നാണ് ഗായത്രീ മന്ത്രം. തേജസ്, യശസ്, വജസ് എന്നീ ശക്തികള്‍ കൂടിച്ചേരുന്ന ഒരു ഊര്‍ജസ്രോതസാണ് ഗായത്രി ശക്തി. ഗായത്രീ മന്ത്രം ഉരുവിടുമ്പോള്‍ ഈ മൂന്നു ശക്തികള്‍ നിങ്ങള്‍ക്ക് അനുഗ്രഹം നല്കുന്നു.
തീര്‍ത്തും ആധികാരികതയുള്ള ഒന്നാണ് ഗായത്രിമന്ത്രം. നമ്മുടെ മനസിനെ ആത്മീയതയിലേയ്ക്കുയര്‍ത്താൻ അതിന് കഴിയും. തടസങ്ങള്‍ നീക്കുക, അപകടങ്ങളില്‍ നിന്നു രക്ഷിക്കുക, അഞ്ജത അകറ്റുക, ചിന്തകളെ ശുദ്ധീകരിക്കുക, ആശയവിനിമയത്തിനുള്ള കഴിവു വര്‍ദ്ധിപ്പിക്കുക, അന്തരാത്മാവിന്റെ കാഴ്ച തുറപ്പിക്കുക എന്നിവയാണ് ഗായത്രി മന്ത്രത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍.
Post Your Comments