കാത്സ്യം, ഇരുമ്പ്, പ്രോട്ടീന്‍, ഫൈബര്‍, മിനറലുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ള ഒരു ധാന്യമാണ് റാഗി. എല്ലു തേയ്മാനം തടയാനും, തടി കുറയ്ക്കാനും ഉത്തമമായ പ്രാതലാണിത്. പ്രമേഹ രോഗികളും റാഗി കഴിച്ചിരിക്കണം. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചുനിര്‍ത്താന്‍ ഇതു സഹായിക്കും. അതിനാല്‍ തന്നെ ഇന്ന് ബ്രേക്ക്ഫാസ്റ്റിന് റാഗി പുട്ട് തയാറാക്കിയാലോ?
ചേരുവകള്‍
റാഗി (മുത്താറി ) -പൊടി വറുത്തത് 2 കപ്പ്
തേങ്ങ ചിരകിയത് -2 കപ്പ്
വെള്ളം ,-ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
റാഗി ഉപ്പ് ചേര്‍ത്ത വെള്ളം കുടഞ്ഞ് കട്ടയില്ലാതെ കുഴച്ചെടുക്കണം ശേഷം തേങ്ങയിട്ടു പുട്ട് പാത്രത്തില്‍ വേവിച്ചെടുക്കുക. റാഗി പുട്ട് റെഡി.
Post Your Comments