KeralaLatest News

മന്ത്രിയ്‌ക്കെതിര ഫേസ്ബുക്ക് പോസ്റ്റ്:മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാസര്‍ഗോഡ് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു. മേല്‍ശാന്തി മാധവന്‍ നമ്പൂതിരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മാധവന്‍ നമ്പൂതിരിയുടെ പോസ്റ്റ്. ഇതില്‍ ഇയാള്‍ മന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയിരുന്നു. അതേസമയം സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ ദേവസ്വം ജീവനക്കാരനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button