ചായയ്‌ക്കൊപ്പം ഒരു കടിയില്ലാതെ നമുക്കാര്‍ക്കും പറ്റില്ല. പലപ്പോഴും അത് വടയിലും പഴംപൊരിയിലുമൊതുങ്ങും. എന്നാല്‍ ഇന്ന് നാലുമണിയ്ക്ക് ചായയ്‌ക്കൊപ്പം സ്‌പൈസ് ക്രിസ്പി കോളിഫ്‌ളവര്‍ ഫ്രൈ ട്രൈ ചെയ്താലോ? കടല മാവില്‍ മുക്കി പൊരിച്ചു എടുക്കുന്ന കോളി ഫ്ളവര്‍ വിഭവത്തിന്റെ മറ്റൊരു രുചികൂട്ടാണ് ഇത്. കോളി ഫ്ളവര്‍ വീട്ടിലുണ്ടെങ്കില്‍ പെട്ടെന്നു തന്നെ ഇതു തയ്യാറാക്കാം.
ആവശ്യമായ സാധനങ്ങള്‍
കോളി ഫ്ളവര്‍ : കഷ്ണങ്ങളാക്കി തണ്ടോടു കൂടെ നീളത്തില്‍ അരിഞ്ഞത്.
മുളക് പൊടി : 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി : 1/ 2 ടീ സ്പൂണ്‍
ഗരം മസാല : 1 ടീ സ്പൂണ്‍
അരി മാവ്/ മൈദാ : 4 ടേബിള്‍ സ്പൂണ്‍
വെള്ളം : ആവശ്യത്തിന്
എണ്ണ : 1/ 2 കപ്പ്
ഉപ്പ് : പാകത്തിന്
കറിവേപ്പില
തയ്യറാക്കുന്ന വിധം നോക്കാം
രണ്ടു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ കോളി ഫ്ളവറില്‍ പുരട്ടി പതിനഞ്ചു മിനിറ്റ് വെയ്ക്കുക.മാവ് കോളി ഫ്ളവറില്‍ പിടിക്കാനായി അല്‍പ്പം വെള്ളം ചേര്‍ക്കുക. മസാല കൂട്ട് കോളി ഫ്ളവറില്‍ പിടിച്ചു കഴിഞ്ഞ ശേഷം എണ്ണ ചൂടാക്കി ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക.. കോരുന്നതിനു തൊട്ടു മുന്‍പ് കറിവേപ്പില ഇട്ടു ഇളക്കി എടുക്കുക. കോളി ഫ്‌ളവര്‍ ക്രിസ്പി ഫ്രൈ റെഡി.
Post Your Comments