യെമന്‍: യെമനിലെ ആഭ്യന്തരയുദ്ധ ഭൂമിയില്‍ നിന്നുമാണ് ഈ കരളലിയിപ്പിക്കുന്ന കാഴ്ച.
ഈ പത്തുവയസ്സുകാരന് ഭാരം എട്ട് കിലോ മാത്രം. യെമനിലെ ആശുപത്രിക്കിടക്കയില്‍ എല്ലും തോലുമായി മാറിയ ഈ കുരുന്ന് ശ്വസിക്കാന്‍ പോലുമാകാതെ ബുദ്ധിമുട്ടുകയാണ്.യെമനിലെ ആഭ്യന്തരയുദ്ധമാണ് ഗാസി സലാ എന്ന ബാലനെ ഇങ്ങനെയാക്കി തീര്‍ത്തത്.
സലായുടെ പ്രായമുള്ള പതിനായിരക്കണക്കിന് കുരുന്നുകള്‍ ഇവിടെ പട്ടിണി മൂലമുള്ള ദുരിതത്തിലാണ്. ആരോഗ്യക്കുറവു മൂലം ഇവര്‍ക്ക് ട്യൂബുവഴിയും സിറിഞ്ച് വഴിയുമാണ് ഭക്ഷണം പോലും കിടക്കുന്നത്. യുഎന്‍ കണക്കുകള്‍ പ്രകാരം പട്ടിണിയുടെ ഇരകളായ 14 ദശലക്ഷം മനുഷ്യരില്‍ പകുതിയോളം കുരുന്നുകളാണ്. 4.5 ദശലക്ഷം കുരുന്നുകള്‍ക്ക് സ്കൂളില്‍ പോകാനാകുന്നില്ല. 2500 സ്കൂളുകള്‍ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞു. പാതി തകര്‍ന്നവ അഭയകേന്ദ്രങ്ങളായി മാറി.2015ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധം യെമനില്‍ അതിരൂക്ഷമായി തുടരുകയാണ
Post Your Comments