തെലങ്കാന: വിമാനം കൃഷിയിടത്തിലേക്ക് തകര്‍ന്നു വീണു. തെലങ്കാനയിലെ രങ്കറെഡ്ഡി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനമാണ് തകര്‍ന്നുവീണത്. വിമാനം പറത്തിയത് പരിചയ സമ്പത്തില്ലാത്ത പൈലറ്റായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇദ്ദേഹത്തിന് പരിക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. സാങ്കേതികപരമായ കാരണം മൂലമാണ് വിമാനം തകര്‍ന്നതെന്നും സംശയിക്കുന്നു.
Post Your Comments