പല തരത്തിലുള്ള പ്രഭാതഭക്ഷണങ്ങള്‍ നമ്മള്‍ ഒരുക്കാറുണ്ട്. ദോശയും പുട്ടും ഒക്കെ. എന്നാല്‍ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിന് ഒരു വൈറൈറ്റിയായി തരി പോള ട്രൈ ചെയ്താലോ? പണ്ടൊക്കെ എല്ലാ വീടുകളിലും തയാറാക്കുന്ന ഒന്നാണിത്. എന്നാല്‍ ഇന്ന് പലര്‍ക്കും ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് അറിയില്ല എന്നതാണ് സത്യം. വളരെ കുറഞ്ഞ സമയംകൊണ്ട് തരി പോള തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
റവ -100gm
മുട്ട -3
പഞ്ചസാര-50gm
മുന്തിരി -10എണ്ണം
അണ്ടിപ്പരിപ്പ് -10എണ്ണം
ഏലക്കാപ്പൊടി -1/2സ്പൂണ്‍
നെയ്യ് -11/2ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അടുപ്പ് കത്തിച്ചു ഒരു പാന്‍ വെച്ചു ചൂടായാല്‍ റവ ഒന്നുചെറുതായി വറുത്തു എടുക്കുക…..മുട്ട നന്നായി അടിച്ചെടുക്കുക….ബീറ്റര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ബ്ലെന്‍ഡറിലോ അടിക്കാം… അതിന്‌ടെ കൂടെ തന്നെ പഞ്ചസാരയും ഏലക്കാപൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക…അവസാനംറവ കൂടി ചേര്‍ത്ത് മിക്‌സ് ചെയ്യുക….ഒരു നോന്‍സ്റ്റിക്ക് പാനില്‍ നെയ്യ് ഒഴ്ച്ചു ചൂടായാല്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മാറ്റി വെക്കുക…..അതെ പാനില്‍ തന്നെ റവ മുട്ട കൂട്ട് ഒഴ്ച്ചു ഒരു പാത്രം കൊണ്ട് മൂടി വെച്ച് ചെറിയ തീയില്‍ വേവിച്ചു എടുക്കാം……മുകളില്‍ വറുത്തു വെച്ച അണ്ടിപ്പരിപ്പ് മുന്തിരി വിതറി കൊടുക്കാം……15 മുതല്‍ 20 മിനിട്ടു വരെ എടുക്കാം….ഇടയ്ക്കു പാത്രം തുറന്നു വെന്തോ എന്ന് നോക്കാം…..വെന്തു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്ന് ഇറക്കി ചൂടാറിയ ശേഷം ഒരു പാത്രത്തിലേക്ക് കമഴ്ത്തി ഓരോ പീസ് ആയി മുറിച്ചെടുക്കാം……….
Post Your Comments