ടെലിവിഷന്‍ താരം ദുര്‍ഗ മേനോന്റെ മരണം ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഇവരുടെ മരണത്തിനു കാരണം ലൂപ്പസ് രോഗമെന്ന് കണ്ടെത്തിയിരിക്കുന്നു. സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ് എന്ന ലൂപ്പസ് രോഗത്തിനു എസ്.എല്‍.ഇ എന്ന ചുരുക്കപ്പേരുകൂടിയുണ്ട്. രോഗം അപകടകാരിയാണെങ്കിലും പലര്‍ക്കും ഈ രോഗത്തെ കുറിച്ച് അറിവില്ല എന്നതാണ് സത്യം.
ഈ രോഗത്തിന് അടിപ്പെട്ടവരില്‍ രോഗപ്രതിരോധ പ്രവര്‍ത്തനം താളം തെറ്റുന്നു. അതെ തുടര്‍ന്ന് ശരീരത്തിന് സ്വന്തം കോശങ്ങളെയും രോഗാണുക്കളെയും വേര്‍തിരിച്ചറിയുവാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇതുമൂലം സ്വന്തം ശരീരത്തെ ശത്രുവായി കണ്ട് കോശങ്ങള്‍ക്കെതിരെ പ്രതിപ്രവര്‍ത്തനം നടത്തുന്നതുമൂലം പല രോഗലക്ഷണങ്ങളും രോഗിയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
15നും 40നും ഇടയില്‍ പ്രായമുളള സ്ത്രീകളെ ബാധിക്കുന്ന വാതരോഗമാണ് ലൂപ്പസ്. ചിലരില്‍ രോഗലക്ഷണങ്ങള്‍ ആദ്യഘട്ടം തന്നെ തിരിച്ചറിയാന്‍ തക്ക വിധം പ്രകടമാകുമ്പോള്‍ ചിലരില്‍ വളരെ പതുക്കെയാണ് ഈ രോഗലക്ഷണം വന്നു ചേരുന്നത്. നിലവിലെ ഇന്ത്യയില്‍ ലക്ഷത്തില്‍ മൂന്നു പേര്‍ക്കാണ് ലൂപ്പസ് രോഗം ബാധിക്കുന്നത് എന്നാണ് കണക്കുകള്‍. ദുര്‍ഗ മേനോനെ കൂടാതെ പ്രശസ്തരായ സെലിന ഗോമസ്, ലേഡി ഗഗ, സുനന്ദ പുഷ്‌ക്കര്‍ തുടങ്ങിയവരും ലൂപ്പസ് രോഗബാധിതരായിരുന്നു.
എപ്പോഴും അനുഭവപ്പെടുന്ന തളര്‍ച്ച ലൂപ്പസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. കൂടാതെ വിട്ടുമാറാത്ത പനിയും, ക്ഷീണത്തോടൊപ്പം ഉണ്ടാകുന്ന വിളര്‍ച്ചയും ലൂപ്പസ് രോഗത്തിന്റെ മറ്റ് രോഗലക്ഷണങ്ങള്‍. അതോടൊപ്പം തന്നെ തൊലിപ്പുറത്തുണ്ടാകുന്ന പാടുകള്‍, സന്ധിവേദന, സൂര്യപ്രകാശം ഏറ്റാല്‍ ശരീരം ചുവന്ന് തടിക്കുന്ന അവസ്ഥ, മറുകുകള്‍, വായിലുണ്ടാകുന്ന വ്രണങ്ങള്‍, അതികഠിനമായ മുടികൊഴിച്ചില്‍ എന്നിവയൊക്കെ ലൂപ്പസ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. മാത്രമല്ല ശ്വാസംകോശം, ഹൃദയം തുടങ്ങിയവയുടെ നീര്‍ക്കെട്ടുമൂലം നെഞ്ചുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെടുന്നതും ലൂപ്പസ് രോഗത്തിന്റെ ലക്ഷണമാണ്.കണ്ടെത്താന്‍ വൈകിയാല്‍ മരണം പോലും സംഭവിക്കാവുന്ന ലൂപ്പസിനെ രക്തപരിശോധന,സ്‌കിന്‍ ബയോപ്സി എന്നിവയിലൂടെ തിരിച്ചറിയാവുന്നതാണ്.
Post Your Comments