അടൂര്‍: കാമുകിയുടെ അമ്മക്ക് നേരെ ബിയര്‍കുപ്പി എറിഞ്ഞ് തലപൊട്ടിച്ച യുവാവ് അറസ്റ്റിൽ. ഓമല്ലൂര്‍ കരിമ്ബാന കുഴിയില്‍ വിപിന്‍ ബേബി (21) ആണ് പൊലീസ് പിടിയിലായത്. അടൂര്‍ സ്വദേശിനിയായ പതിനേഴുകാരിയുമായി വിപിന്‍ പ്രണയത്തിലായിരുന്നു. പ്രണയത്തില്‍ താത്പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയോട് വിപിന്‍ പ്രതികാരമായി. തുടർന്ന് സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ജനല്‍ചില്ലുകള്‍ എറിഞ്ഞു പൊട്ടിയ്ക്കുകയും ചെയ്തു.
ശബ്ദം കേട്ട് കതക് തുറന്ന പെണ്‍കുട്ടിയുടെ അമ്മയുടെ നേരെ ബിയര്‍കുപ്പി എറിഞ്ഞ ശേഷം ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ഓമല്ലൂരില്‍ നിന്ന് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments