KeralaLatest News

റിമാന്‍ഡില്‍ കഴിയുന്ന കെ.സുരേന്ദ്രന്റെയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 തീര്‍ത്ഥാടകരുടേയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പത്തനംതിട്ട: നിലയ്ക്കലില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 തീര്‍ത്ഥാടകരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രണ്ട് ജാമ്യാപേക്ഷകളിലും പൊലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഈ മാസം മുപ്പതു വരെയാണ് സുരേന്ദ്രനെ കോടതി റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ശബരിമല യാത്രക്കിടെ നിലക്കലില്‍ വെച്ച് അറസ്റ്റിലായ സുരേന്ദ്രന്‍ ഇപ്പോള്‍ കൊട്ടാരക്കര സബ്ബ് ജയിലിലാണ്. നിലയ്ക്കലില്‍ അറസ്റ്റിലായ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം പരിഗണിക്കാം എന്ന് കോടതി തീരുമാനിച്ച് ബുധനാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button