ന്യൂഡല്‍ഹി: കേജരിവാളിനിനെതിരെ നിരന്തരം അക്രമണം നടന്നുവരുന്ന സാഹചര്യത്തില്‍ ഇതിനോട് മുഖ്യമന്ത്രി പ്രതികരിച്ചു. തനിക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ ഗൂഡാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു. മുളകുപൊടി ആക്രമണത്തിനു ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി. തന്‍റെ ഒാരോ തുളളി രക്തവും ശ്വാസവും രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 2 വര്‍ഷത്തിനിടയില്‍ അക്രമത്തിന് ഇരയാകുന്നത് ഇത് നാലാമത്തെ തവണയാണ്. ഇത് ഒരു ചെറിയ കാര്യമായി തളളിക്കളയാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments