ചെന്നൈ: തമിഴ്‌നാടിനെ ദുരിതത്തിലാക്കികൊണ്ട് ഗജ ചുഴലിക്കാറ്റ് ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ തമിഴ് നടൻ വിജയ് സേതുപതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ്.പതിനായിരക്കണക്കിന് ആളുകളുടെ ജീവിത മാർഗങ്ങളാണ് ഗജ ചുഴലിക്കാറ്റ് ഇല്ലാതാക്കിയത്.
മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയില്‍ വിഹരിച്ചത്. രാമനാഥപുരം, പുതുക്കോട്ടൈ, കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടിണം, തിരുവാരൂര്‍ തുടങ്ങിയ ഗ്രാമപ്രദേശങ്ങളാണ് ഗജയുടെ ശക്തിയിൽ തകർന്നത്. ഗജ ആഞ്ഞടിച്ച പ്രദേശങ്ങളില്‍ തോട്ടകൃഷികളുള്‍പ്പെടെ വന്‍ കൃഷിനാശമാണുണ്ടായിരിക്കുന്നത്.
വിവിധയിടങ്ങളില്‍ 93 കിലോമീറ്റര്‍ മുതല്‍ 111കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം രേഖപ്പെടുത്തിയത്. പുതുച്ചേരിയില്‍ തിരമാലകള്‍ 8 മീറ്റര്‍ ഉയരത്തില്‍ വരെയെത്തിയിരുന്നു. പാമ്ബന്‍ പാലം പൂര്‍ണമായും മുങ്ങി. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നൂറുകണക്കിന് വൃക്ഷങ്ങള്‍ കടപുഴകി. പലയിടങ്ങളിലും ഗതാഗതം നിലച്ചു.
വിവിധ ജില്ലകളിലായി ഇതുവരെ 45 മരണം റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1ലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.
Post Your Comments