ചെന്നൈ: ഇന്‍ഡിഗോ വിമാനത്തിലാണ് പൈലറ്റിനാണ് ആ സുവര്‍ണാവസരം ലഭിച്ചത്. സ്വന്തം അമ്മയുടെയും മുത്തശ്ശിയുടെയും കന്നി വിമാനയാത്രയില്‍ പൈലറ്റാവാന്‍ ചെന്നൈ സ്വദേശിയായ പ്രദീപ് കൃഷ്ണന് ഭാഗ്യം ലഭിച്ചു. അമ്മയുടേയും മുത്തശ്ശിയുടേയും അനുഗ്രഹം വാങ്ങുന്ന പ്രദീപിന്റെ വീഡിയോ വൈറലായി. പ്രദീപിന്റെ സഹോദരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്കായിരുന്നു യാത്ര.
വിമാനം പുറപ്പെടുന്നതിന് മുന്‍പ് പൈലറ്റ് പ്രദീപ് കൃഷ്ണന്‍ ഇരുവരുടെയും അടുത്തെത്തി പാദം തൊട്ട് നമസ്‌കരിക്കുന്ന ദൃശ്യങ്ങള്‍ സുഹൃത്ത് ആണ് സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. മകന്‍ പറത്തുന്ന വിമാനത്തില്‍ തന്നെ ആദ്യമായി യാത്ര ചെയ്യണമെന്നത് തങ്ങളുടെ ആഗ്രഹമാണെന്ന് മൂവരും പ്രതികരിച്ചു. സ്വപ്ന സാക്ഷാത്കാരമെന്ന കുറിപ്പോടെ സുഹൃത്ത് പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
https://www.facebook.com/nagarjun.dwarakanath/videos/10157306739364252/?t=0
Post Your Comments