തിരുവനന്തപുരം: ശബരിമലയിലെ പോലീസ് രാജിനെതിരെ സർക്കാർ ജീവനക്കാർ. സാലറി ചലഞ്ചിൽ നിന്ന് പിന്മാറാനാണ് തങ്ങളുടെ തീരുമാനമെന്ന് ഒരു കൂട്ടം ജീവനക്കാർ ചില മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ സ്കൂളുകളിലേയും എയ്ഡഡ് മേഖലയിലേയും ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഇത് സംബന്ധിച്ച തീരുമാനം മേലധികാരികളെ അറിയിച്ചു കഴിഞ്ഞതായും അവർ വ്യക്തമാക്കി.
ശബരിമലയിൽ ശരണം വിളിച്ചവരെ അറസ്റ്റ് ചെയ്യുകയും വലിച്ചിഴക്കുകയും ചെയ്ത സംഭവത്തിലാണ് ഇവരുടെ പ്രതിഷേധം. പ്രളയത്തെ തുടർന്നുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പണം നൽകുക എന്നത് തങ്ങളുടെ കർത്തവ്യമായിരുന്നുവെന്നും അതുകൊണ്ടാണ് എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും സാലറി ചലഞ്ചിനു സമ്മതിച്ചതെന്നും ഇവർ പറയുന്നു.
എന്നാൽ നമ്മൾ കൊടുക്കുന്ന കാശു കൊണ്ട് നമ്മളെ തല്ലിച്ചതയ്ക്കുന്നവർക്ക് വേണ്ടി ശമ്പളത്തിന്റെ ഒരു ഭാഗം കൊടുക്കണോ എന്നാണ് ഇവരുടെ ചോദ്യം.
Post Your Comments