ഡൽഹി : വിവാഹദിനത്തില്‍ വരന് അജ്ഞാതരുടെ വെടിയേറ്റു. ദക്ഷിണ ഡൽഹി മാദംഗിര് സ്വദേശിയായ ബാദല്‍ എന്ന ഇരുപത്തിയഞ്ചുകാരനാണ് വെടിയേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
രാത്രി പത്ത് മണിക്ക് കല്യാണ മണ്ഡപത്തിലേക്ക് കുതിര പുറത്ത് പോകുന്നതിനിടയിലാണ് വരന് വെടിയേറ്റത്. കുടുംബാംഗങ്ങളും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളുമെല്ലാം അകമ്പടിയായി വരനൊപ്പമുണ്ടായിരുന്നു. ഇവര്‍ പാട്ടുപാടി നൃത്തം ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേര് ബാദലിനെ വെടിവെക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച ബാദലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.പോലീസ് അന്വേഷണം നടക്കുകയാണ്.
Post Your Comments