Latest NewsKerala

രണ്ടു ​വയ​സു​കാ​രിയെ പീഡിപ്പിച്ചു റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ഉ​പേ​ക്ഷി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രണ്ടു ​വയ​സു​കാ​രിയെ പീഡിപ്പിച്ചു റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ഉ​പേ​ക്ഷി​ച്ച നിലയിൽ. വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ പാ​ത​യോ​ര​ത്ത് അമ്മയോടൊപ്പം കി​ട​ന്നു​റ​ങ്ങി​യ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

പു​ല​ര്‍​ച്ചെ 2.30നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം അ​മ്മ അ​റി​യു​ന്ന​ത്. തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ കാണാതായ കുട്ടിയെ പ്ര​വേ​ശി​പ്പി​ച്ച​താ​യി വിവരം ലഭിച്ചു. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യ യു​വാ​വാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്ന് അന്വേഷണത്തിൽ ക​ണ്ടെ​ത്തി.

കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​യാ​ള്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍​നി​ന്നും പോ​ലീ​സ് സം​ഘ​മാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ല്‍ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button