കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാര്‍ കടുവ സംരക്ഷിത പ്രദേശത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ശബരിമല ശ്രീ ധര്‍മ്മശാസ്താക്ഷേത്രം.ഒരു പ്രത്യേക കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രമാണ് ശബരിമല. മൂന്നു കോടിയിലധികം പേരാണ് ഓരോ വര്‍ഷവും ഇവിടം സന്ദര്‍ശിക്കുന്നത്.[2] ചില കണക്കുകള്‍ ഇവ അഞ്ചു കോടിയോളം വരും എന്നു പറയുന്നു. അയ്യപ്പന്റെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തില്‍ ശിവന്, വിഷ്ണു എന്നിവരുടെ മകനായ അയ്യപ്പനാണ് ക്ഷേത്രത്തിലെ പ്രതിഷ്ടയാണ് എന്ന് വിശ്വസിക്കുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ ശൈവമതം, വൈഷ്ണവമതം, ശക്തി, ശ്രമണ എന്നിവ ചേര്‍ന്നതാണ്.
സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 480 മീറ്റര്‍ (1,574ft) ഉയരത്തിലാണ് 18 മലകള്‍ക്കു നടുവിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. എല്ലാ ജാതിമതസ്ഥര്‍ക്കും ഇവിടെ പ്രവേശനം അനുവദിനീയമാണ്. എന്നാല്‍ ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമെ 18 പടികള്‍ കയറാന്‍ അനുവധിക്കൂ, ‘നെയ്യഭിഷേകമാണ്’ പ്രധാന വഴിപാട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. ദേവസ്വം ബോര്‍ഡിനുകീഴില്‍ ഏറ്റവും വരുമാനമുണ്ടാക്കുന്ന ക്ഷേത്രമാണിത്.
മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ പൂജയോ തീര്‍ത്ഥാടനമോ നടക്കുന്നില്ല. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍, വൃശ്ചികം ഒന്നുമുതല്‍ ധനു പതിനൊന്നുവരെ നീളുന്ന, മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്.. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും സന്ദര്‍ശനമനുവദിക്കുന്നു. ഇത് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. വ്രതമെടുക്കാതെയും ചലച്ചിത്ര നിര്‍മ്മാണത്തിനുമായി വാണിജ്യപരമായ നീക്കങ്ങളെ തുടര്‍ന്ന് ഹൈക്കൊടതി ഋതുമതി പ്രായത്തിലുള്ള (10 മുതല്‍ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല എന്ന വിധി 1992 ല്‍ പുറപ്പെടുവിച്ചു. എന്നാല്‍ 2018 സെപ്റ്റംബര്‍ 28ന് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയിലൂടെ സ്ത്രീ പുരുഷ പ്രായഭേദമന്യേ എല്ലാപേര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാവുന്നതാണ്.
Post Your Comments