ഹാസ്യ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ധര്‍മ്മജന്‍ നിര്‍മ്മാതാവിന്റെ കുപ്പായത്തിലേയ്ക്ക്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ നിത്യ ഹരിത നായകന്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ധര്‍മ്മജന്‍. എന്നാല്‍ താനൊരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ വരുമ്പോള്‍ അംഗീകരിക്കാന്‍ സമൂഹത്തിനു മടിയുണ്ടോ എന്ന് സംശയമുള്ളതായി താരം തുറന്നു പറയുന്നു.
എറണാകുളം കവിതാ തിയറ്ററില്‍ ഹൗസ്ഫുള്ളായി സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴും തന്റെ ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ പോലും അവിടെ ഉണ്ടായിരുന്നില്ലെന്നു ധര്‍മ്മജന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറയുന്നു.
”റിലീസിന്റെ തലേദിവസം അല്ലെങ്കില്‍ രണ്ടു ദിവസം മുന്പ് തിയറ്ററില്‍ പോസ്റ്റര്‍ ഒട്ടിക്കേണ്ടതാണ്. ഡിസ്ട്രിബ്യൂട്ട് അസോസിയേഷന്‍ ആണ് ഇത് ചെയ്യേണ്ടത്. എന്നാല്‍ എന്റെ സിനിമയുടെ പോസ്റ്റര്‍ ആ ഏരിയയിലേ ഇല്ല. ഫ്ലക്സും ഇല്ല. ഇന്നലെ രാത്രി ഹൗസ്ഫുള്ളായി പ്രദര്‍ശനം നടത്തുന്ന തിയറ്ററിന്റെ മുന്‍പില്‍ തന്റെ സിനിമയുടെ ഒറ്റ പോസ്റ്റര്‍ ഇല്ല. അവസാനം രാത്രി ഒരു മണിക്ക് ഫ്ലക്സ് താന്‍ ചെന്ന് ഫ്ലക്സ് വയ്ക്കേണ്ടി വന്നു. ടിവിയില്‍ നിന്നും സിനിമയില്‍ നിന്നും കിട്ടിയ കാശുകൊണ്ട് നല്ല ഒരു സിനിമ നിര്‍മ്മിച്ചിട്ടും അത് ജനങ്ങളില്‍ എത്തുന്നില്ല”. അത് ആള്‍ക്കാര്‍ കാണാതിരിക്കാന്‍ ചെയ്തത് ആണോയെന്ന സംശയം ഉണ്ടായെന്നും ധര്‍മ്മജന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ തുറന്നു പറയുന്നു.
Post Your Comments