ദുബായ്: ഖലീഫ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച മൈസാറ്റ് 1 എന്ന നാനോസാറ്റ്‌ലൈറ്റ് വിജയകരമായി വിക്ഷേപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് യു.എ.ഇ. സമയം ഉച്ചയ്ക്ക് 1.02-ന് വിര്‍ജീനിയയിലെ മിഡ് അറ്റ്ലാന്റിക്ക് റീജണല്‍ സ്‌പേസ്പോര്‍ട്ടില്‍ നിന്നാണ് വിക്ഷേപിച്ചത്. ഖലീഫ സാറ്റിന് പിന്നാലെ നാസയുമായുള്ള കരാര്‍ അനുസരിച്ചാണ് വിര്‍ജീനിയയില്‍നിന്ന് ഉപഗ്രഹം വിക്ഷേപിച്ചത്. 20 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ ഇത്തരമൊരു ഉപഗ്രഹം വികസിപ്പിച്ചത്. സ്‌പേസ് സിസ്റ്റം ആന്‍ഡ് ടെക്നോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ
വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപകല്‍പനചെയ്ത ഉപഗ്രഹത്തെ മുബദലയുടെ യഹ്സാത്ത് എന്ന കമ്പനിയാണ് വികസിപ്പിച്ചെടുത്തത്.മൂന്നുവര്‍ഷത്തെ പരിശ്രമമാണ് മൈസാറ്റിലൂടെ വിദ്യാര്‍ഥികള്‍ സാക്ഷാത്കരിച്ചത്. 1.3 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. ഭൂമിയില്‍ നിന്നുള്ള ചിത്രങ്ങളെടുക്കാന്‍ പര്യാപ്തമായ ക്യാമറയും മസ്ദാര്‍ വികസിപ്പിച്ച ബാറ്ററിയുമാണ് ഇതിലെ രണ്ടു സവിശേഷ ഘടകങ്ങള്‍.സിറ്റിയിലെ യഹ്സാറ്റ് സ്‌പേസ് ലാബിലാണ് ഉപഗ്രഹം നിര്‍മിച്ചത്.
Post Your Comments