റാന്നി: ശബരിമല ദർശനത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത കെ പി ശശികലയെ രാഹുല്‍ ഈശ്വര്‍ റാന്നി പൊലീസ് സ്റ്റേഷനിലെത്തി കണ്ടു. നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച ശശികലയെ ഇന്ന് പുലര്‍ച്ചെ മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ശശികല വഴങ്ങാതെ വന്നതോടെയായിരുന്നു അറസ്റ്റ്.
കെ പി ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ സംസ്ഥാനത്ത് തുടരുകയാണ്. ഹർത്താലിന് ബിജെപിയുടെ പിന്തുണയോടെ ശബരിമല കർമ സമിതിയും ഹിന്ദു ഐക്യവേദിയുമാണ് ആഹ്വാനം ചെയ്തത് . തുലാമാസ പൂജക്കായി നട തുറന്നപ്പോൾ തീർത്ഥാടകരെ തടഞ്ഞതിന് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു.
Post Your Comments