തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ നാശം വിതച്ച് ഇപ്പോള്‍ അറബിക്കടല്‍ ലക്ഷ്യമാക്കി പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. അതേസമയം ഗജ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം തിങ്കളാഴ്ചവരെ കേരളത്തില്‍ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്കി. കേരളതീരത്തും ലക്ഷദ്വീപ് മേഖലയിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 45-55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാമെന്നും കാറ്റിന്റെ വേഗം ചിലയവസരങ്ങളില്‍ 65 കിലോമീറ്റര്‍വരെ കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു.
തിങ്കളാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്കി. ഞായറാഴ്ചവരെ കേരളത്തിന്റെ തീരക്കടലിലും ലക്ഷദ്വീപ് മേഖലയിലും 2.8 മീറ്റര്‍വരെ തിരമാല ഉയര്‍ന്നേക്കുമെന്നും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുന്നുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി.
Post Your Comments