ബെംഗളുരു: ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ ജബോങ് ഡോട്ട്‌കോമില്‍നിന്ന് പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്ത ശേഷമുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ജബോങിലെ ജീവനക്കാരെ പിരിച്ചു വിടാനായുള്ള തീരുമാനങ്ങള്‍ നടത്തുന്നത്.
ഫ്‌ളിപ്കാര്‍ട്ടിന്റെ തന്നെ സ്ഥാപനമായ മിന്ത്ര 2016ലാണ് ജബോങിനെ ഏറ്റെടുത്തത്. 400 ജീവനക്കാരാണ് നിലവിലുള്ളത്. ഇതില്‍ 200 പേരെങ്കിലും പുറത്തുപോകേണ്ടിവരുമെന്നാണ് സൂചന.
Post Your Comments