Education & Career

വിദ്യാസമുന്നതി -സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് സ്‌കീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളില്‍പ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സുമന്നതി) നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് സ്‌കിമുകളിലെ 2018 -19 വര്‍ഷത്തേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ണ്ടറി, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, സി.എം.എ (ഐ.സി.ഡബ്‌ളിയു.എ), സി.എസ്, ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഗവേഷക വിഭാഗം (പി.എച്ച്.ഡി, എം.ഫില്‍), ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും, മെഡിക്കല്‍/എന്‍ജിനിയറിംഗ് (ബിരുദം ആന്റ് ബിരുദാനന്തര ബിരുദം) സിവില്‍ സര്‍വീസ്, ബാങ്ക്/പി.എസ്.സി/യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷാ പരിശിലനത്തിനുള്ള ധനസഹായവുമാണ് ലഭിക്കുന്നത്.

വിദ്യാഭ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് മുന്‍ വര്‍ഷം ലഭിച്ചിട്ടുള്ളവര്‍ ഈ വര്‍ഷം വീണ്ടും അപേക്ഷിക്കണം. മുന്‍ വര്‍ഷങ്ങളില്‍ കോച്ചിംഗ് അസിസ്റ്റന്റ് സ്‌കീമിലൂടെ ധനസഹായം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അതേ സ്‌കീമില്‍ അര്‍ഹരല്ല. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ഒരിക്കല്‍ പ്രിലിമിനറി പരീക്ഷക്കുള്ള ധനസഹായം ലഭിച്ചിട്ടുള്ളവര്‍ക്ക് മെയിന്‍സിനും ഇന്റര്‍വ്യൂവിനും ധനസഹായം അനുവദിക്കും. ഓണ്‍ലൈന്‍ അപേക്ഷയിലെ പിഴവുകള്‍ അപേക്ഷ നിരസിക്കുന്നതിന് കാരണമാകുമെന്നതിനാല്‍ സമര്‍പ്പണ നടപടിക്രമങ്ങള്‍ ജാഗ്രതയോടെ പൂര്‍ത്തിയാക്കണം. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും www.kswcfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തിയതി ഡിസംബര്‍ ഏഴ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button