ഇടുക്കി: ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇടുക്കിയില്‍ നിന്നും മൂന്ന് ബി.ജെ.പി-ബി.എം.എസ് നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ച് പോലീസ്. ബിജെപി കട്ടപ്പന നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്.രതീഷ്, ജില്ലാ കമ്മിറ്റിയംഗം എസ്.ജി. മനോജ്, ബി.എം.എസ് മേഖലാ വൈസ് പ്രസിഡന്റ് ടി.ജി. ശ്രീകുമാര്‍ എന്നിവരെയാണു പൊലീസ് അറസ്റ്റു ചെയ്തത്.
ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളവരുടെ കരുതല്‍ അറസ്റ്റ് പോലീസ് നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലെയും പ്രശ്നക്കാരുടെ ലിസ്റ്റ് പോലീസിന്റെ കൈവശമുണ്ട്. ഈ പട്ടികയുടെ ഭാഗമായാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സുരക്ഷ പൊലീസിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
Post Your Comments