Latest NewsWeird

ചില്ലറകള്‍ കൊടുത്ത് വാങ്ങിയത് ചില്ലറക്കാര്യമല്ല; ഐഫോണ്‍ വാങ്ങാന്‍ യുവാക്കള്‍ ചെയ്തകാര്യം ഇങ്ങനെ

മോസ്കോ: ആഗ്രഹം പോലെ സ്വന്തമായൊരു ഐഫോണ്‍ വാങ്ങുന്നതിനായി ബാത്ത് ടബ്ബ് നിറയെ നാണയത്തുട്ടുകളുമായെത്തി മൊബൈല്‍ക്കടക്കാരെയും കണ്ടുനിന്നവരെയും അമ്പരപ്പിച്ച് ഒരുപറ്റം യുവാക്കള്‍.റഷ്യയിലാണ് ഏവരെയും അതിശയിപ്പിച്ച ഈ സംഭവം നടന്നത്. 100,000 റഷ്യന്‍ റൂപിളിന്റെ നാണയങ്ങള്‍ നിറച്ച ബാത്ത് ടബ്ബുമായാണ് സെന്‍ട്രല്‍ മോസ്‌കോയിലെ മൊബൈല്‍ കടയില്‍ എത്തിയത്. റഷ്യന്‍ ബ്ലോഗര്‍ സ്വിസ്റ്റോസ്ലാവ് കോവല്‍നോക്കോ ആണ് തന്റെ ആഗ്രഹപ്രകാരം ഐ ഫോണ്‍ എക്‌സ് എസ് ഫോണ്‍ വാങ്ങുന്നതിനായി ഇങ്ങനെ ഒരു സാഹസം കാണിച്ചത്.

കടയിലേക്ക് ബാത്ത് ടബ്ബുമായി എത്തിയ യുവാക്കളെ സെക്യൂരിറ്റി തടഞ്ഞെങ്കിലും പിന്നീട് ഷോപ്പിനുള്ളിലേക്ക് കടത്തിവിടുകയായിരുന്നു. യുവാക്കളുടെ ബാത്ത് ടബ്ബു നിറയെ പണവുമായുള്ള വരവ് കണ്ട് കടയിലെ ജീവനക്കാര്‍ക്കും അമ്പരപ്പായിരുന്നു ആദ്യം. പിന്നീട് പണം സ്വീകരിക്കാന്‍ മൊബൈല്‍കട ജീവനക്കാര്‍ തയ്യാറാവുകയായി. രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ചില്ലറകള്‍ എണ്ണി തിട്ടപ്പെടുത്തി സ്വിസ്റ്റോസ്ലാവ് കോവല്‍നോക്കോയ്ക്ക് ഫോണ്‍ കൈമാറുകയും ചെയ്തു

shortlink

Post Your Comments


Back to top button