Specials

ഇന്ദിരാഗാന്ധി ; നാം അറിയേണ്ടതും ഓര്‍ക്കേണ്ടതും

ഇന്ത്യയിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് ജവഹർലാൽ നെഹ്‌റുവിന്റെ പ്രിയ പുത്രിയായ ഇന്ദിരാ പ്രിയദർശിനി എന്ന ഇന്ദിരാഗാന്ധി. ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തെ തുടർന്നാണ് 1966 ജനുവരി 19ന് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ദിര എത്തുന്നത്. 1966 ജനുവരിയിൽ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി 1971 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വൻ വിജയമാണ് സ്വന്തമാക്കിയത്. ബാങ്കുകളുടെ ദേശസാൽക്കരണമടക്കമുള്ള കാര്യങ്ങള്‍ ഇന്ദിരയെ ജനങ്ങൾക്കിടയിൽ ശ്രദ്ധ നല്‍കിയെങ്കില്‍ 1974 ന്റെ തുടക്കത്തിൽ കാര്യങ്ങള്‍ മാറിമറിഞ്ഞു.വ്യാവസായിക ഉത്പാദനം കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും തൊഴിലില്ലായ്മയും കർഷകരുടേയും വിദ്യാർത്ഥികളുടേയും പ്രതിഷേധങ്ങൾ ശക്തമാക്കുവാന്‍ കാരണമായി.

ബംഗ്ലാദേശ് യുദ്ധ വിജയത്തിന് ശേഷം ഇന്ദിരാഗാന്ധി മന്ത്രിസഭ അഴിമതിയില്‍ മുങ്ങിയെന്ന് ചരിത്രങ്ങള്‍ പറയുന്നു. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുമായി ജയപ്രകാശ് നാരായണനും കോൺഗ്രസിൽനിന്ന് പടിയിറങ്ങിയ മൊറാർജി ദേശായിയും സംഘടിപ്പിച്ചുകൊണ്ടിരുന്നു. ഇതോടെ ആൺകുട്ടി എന്ന് ലോകം വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പത്രമാധ്യമങ്ങളും കോടതികളും വരെ അടിയന്തിരാവസ്ഥയിൽ തടവിലായി. സ്വതന്ത്ര ഇന്ത്യയിലെ ജയിലിടക്കപ്പെട്ട ആദ്യത്തെ മാധ്യപ്രവർത്തകൻ കുൽദീപ് നയ്യാർ തന്റെ ആത്മകഥയിൽ അടിയന്തിരാവസ്ഥയുടെ കറുത്ത അധ്യായത്തെ വിവരിക്കുന്നു. ഇന്ദിരയുടെ സുഹൃത്തായിട്ടുപോലും നയ്യാർ ജയിലിലടക്കപ്പെട്ടു.

Indira-Gandhi

1971ല്‍ റായ്ബറേലിയിലെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി രാജ് നാരായണൻ നൽകിയ കേസിൽ കനത്ത തിരിച്ചടിയായിരുന്നു ഇന്ദിരാഗാന്ധി നേരിട്ടത്. 1975 ജൂൺ 12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് കൊണ്ട് വിധി പ്രസ്താവിച്ചു. മാത്രമല്ല അടുത്ത പത്ത് കൊല്ലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിലക്കി. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്നതായിരുന്നു കുറ്റം.

പ്രധാനമന്ത്രിയായിരിക്കെ 1984 ഒക്ടോബർ 31 ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെടുകയായിരുന്നു. മരിക്കുന്നതിനു തലേ ദിവസം ഒഡീഷയിലെത്തി ഇന്ദിര തന്റെ മരണം മുന്നിൽ കണ്ട് തന്നെയായിരുന്നു എന്ന് തോന്നിപോകുന്ന തരത്തിലായിരുന്നു പ്രസംഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button