Latest NewsInternational

ശ്രീലങ്കന്‍ രാഷ്ട്രീയ പോര് : രാജപക്സെയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ അവിശ്വാസ വോട്ടെടുപ്പ്

കൊളംബോ:  വലിയ രാഷ്ട്രീയ ചേരി തിരിവുകള്‍ക്കൊണ്ട് ശ്രീലങ്കന്‍ ഭരണം ആകപ്പാടെ കെട്ടഴിഞ്ഞ അവസ്ഥയിലാണ്. പ്രധാനമന്ത്രി സ്ഥാനത്തിനായുളള പോരിനിടയില്‍ രാഷ്ട്രത്തിന്‍റെ പാര്‍ലമെന്‍റ് ഇപ്പോള്‍ കടുത്ത വീര്‍പ്പ് മുട്ട് അനുഭവിക്കുകയാണ്. പ്രസിഡന്‍റ് മെെത്രിപാല സിരിസേന കഴിഞ്ഞ ഒക്ടോബര്‍ 26 നാണ് മുന്‍ പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗയെ നീക്കി ആ സ്ഥാനത്ത് മഹീന്ദ്ര രാജപക്സെയെ തിരഞ്ഞെടുത്തത്. ഇതോടെ ശ്രീലങ്കയില്‍ രാഷ്ട്രീയ പരമായ പല മുറുമുറുക്കലുകളും പ്രകടമായിത്തുടങ്ങി. പാര്‍ലമെന്‍റില്‍ ഒച്ചപാടുകളും മറ്റും നിത്യസംഭവമായപ്പോള്‍ പ്രസിഡന്‍റ് മെെത്രിപാല സിരിസേന പാര്‍ലമെന്‍റ് നടപടികള്‍ നിര്‍ത്തിവെക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.

പിന്നീട് സുപ്രീം കോടതി ഈ നടപടി സ്റ്റേ ചെയ്തതോട് കൂടി വീണ്ടും സമ്മേളനം ആരംഭിച്ചു. ഇതിനിടെ നടന്ന സമ്മേളനത്തില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി അംഗം ലക്ഷ്മണ്‍ കിരിയേല പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പ്രമേയം പ്രതിപക്ഷം അടക്കം ഭൂരിപക്ഷം അംഗീകരിച്ചതോട് കൂടി സ്പീക്കര്‍ കരു ജയസൂര്യ പ്രമേയം പാസാക്കിയതായി അറിയിച്ചു. ശേഷം അവിശ്വാസ വോട്ടെടുപ്പും നടന്നു. സ്പീക്കറുടെ നടപടി പാര്‍ലമെന്‍റ് നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് രജപക്‌സെയും പാര്‍ലമെന്റംഗമായ മകന്‍ നമലും സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. രാജപക്സയെ പിന്തുണക്കുന്ന എംപി മാര്‍ നടപടിക്രമങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ വോട്ടെടുപ്പ് തുടരുകയാണ് ചെയ്തത്.

shortlink

Post Your Comments


Back to top button