ന്യൂഡല്‍ഹി: ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്നും മുത്തലാക്ക് വിഷയത്തില്‍ സ്ത്രീ സ്വാതന്ത്ര്യം എന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച ബിജെപി ശബരിമല വിഷയത്തില്‍ ഇതില്‍ നിന്നു മലക്കം മറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വനിതകളുടെ തുല്യതക്ക് വേണ്ടി മുത്തലാക്ക് വിഷയത്തില്‍ ബിജെപി ഓര്‍ഡിനന്‍സിറക്കി. ശബരിമല വിഷയത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയാണ് ബിജെപി നിലപാടെടുത്തത്. ഈ ഇരട്ടത്താപ്പ് ജനം മനസിലാക്കും. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല എന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്പോള്‍ കോണ്‍ഗ്രസ് അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്. സര്‍വകക്ഷിയോഗത്തിലൂടെ ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാനായിരുന്നു സർക്കാരിന്റെ ശ്രമം.എന്നാല്‍, ബിജെപിയും കോണ്‍ഗ്രസും ഈ ശ്രമം പരാജയപ്പെടുത്തുകയാണ്. സ്ത്രീ പ്രവേശനത്തിന് പ്രത്യേക ദിവസം എന്ന നിര്‍ദേശം സര്‍ക്കാര്‍ പ്രശന പരിഹാരത്തിന് മുന്നോട്ടുവച്ചു. എന്നാൽ ഇക്കാര്യം പ്രതിപക്ഷം അംഗീകരിച്ചില്ല. ശബരിമല വിഷയം ഇപ്പോള്‍ രാഷ്ട്രീയ പോരാട്ടം ആയി മാറി. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെന്ന് ബോധ്യമുള്ളവരാണ് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുമെന്നും യെച്ചൂരി വ്യക്തമാക്കി.
Post Your Comments